Governor : 'സർക്കാരിനെ പാടേ ഒഴിവാക്കാനുള്ള ഗവർണറുടെ നടപടി ഖേദകരം, ചാൻസലറെ നിയമിക്കുന്നത് പോലും നിയമസഭയാണ്': മന്ത്രി R ബിന്ദു

മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണത്തിൻ്റെ ഭാഗമായാണ് ഡിജിറ്റൽ സർവകലാശാല രൂപീകരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
Minister R Bindu against Governor
Published on

തിരുവനന്തപുരം : സർവ്വകലാശാല വി സി നിയമന പ്രക്രിയകളിൽ നിന്നും മുഖ്യമന്തിയെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ സുപ്രീംകോടതിയെ സമീപിച്ച സംഭവത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സർക്കാരിനെ പാടേ ഒഴിവാക്കാനുള്ള ഗവർണറുടെ ശ്രമം ഖേദകരം ആണെന്നാണ് അവർ പറഞ്ഞത്.(Minister R Bindu against Governor)

കേരളത്തിലെ സർവ്വകലാശാലകൾക്ക് വേണ്ട പിന്തുണ നൽകുന്നത് സംസ്ഥാന സർക്കാർ ആണെന്നും, ചാൻസലറെ നിയമിക്കുന്നത് പോലും നിയമസഭ ആണെന്നും അവർ ചൂണ്ടിക്കാട്ടി.

അങ്ങനെയിരിക്കെ മുഖ്യമന്ത്രിയെയും സർക്കാരിനെയും ഒഴിവാക്കി എങ്ങനെയാണ് വി സിയെ നിയമിക്കാൻ കഴിയുന്നതെന്നാണ് മന്ത്രിയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണത്തിൻ്റെ ഭാഗമായാണ് ഡിജിറ്റൽ സർവകലാശാല രൂപീകരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com