കോഴിക്കോട്: നഗരം സന്ദർശിക്കാൻ എത്തിയ അമേരിക്കൻ സഞ്ചാരികളെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കണ്ടുമുട്ടി. കേരള ടൂറിസത്തിന് ഈ സന്ദർശനം നൽകുന്ന പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. അമേരിക്കൻ സഞ്ചാരികൾ കോഴിക്കോട് ജില്ലയിലെ വിവിധ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാനായാണ് എത്തിയത്.(Minister PA Mohammed Riyas meets American tourists who arrived in Kozhikode)
ഫറോക്ക് ഓട് ഫാക്ടറി, ചാലിയം ഉരു നിർമ്മാണശാല, കടലുണ്ടി തുടങ്ങി സിറ്റി ഹെറിറ്റേജ് വാക്കിൻ്റെ ഭാഗമായി നഗരത്തിലെ പ്രധാന പൈതൃക മന്ദിരങ്ങളും ഇവർ സന്ദർശിക്കുന്നുണ്ട്.
കൂടുതൽ വിദേശ സഞ്ചാരികൾ കേരളത്തിലേക്ക് എത്തുന്നത് സംസ്ഥാനത്തിൻ്റെ ഭാവിക്ക് ഏറെ ഗുണകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.