Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeKeralaറോഡ് ഷോയ്ക്കിടെ സമരക്കാരെ അഭിവാദ്യം ചെയ്ത് മന്ത്രി PA മുഹമ്മദ് റിയാസ്:...

റോഡ് ഷോയ്ക്കിടെ സമരക്കാരെ അഭിവാദ്യം ചെയ്ത് മന്ത്രി PA മുഹമ്മദ് റിയാസ്: കൂക്കിവിളിച്ച് നഴ്‌സുമാർ | Nurses

🎙️ Latest Podcast

കോഴിക്കോട്: മാനാഞ്ചിറ-മാലാപ്പറമ്പ് റോഡ് ഉദ്ഘാടനത്തിന് പിന്നാലെ നടത്തിയ റോഡ് ഷോയ്ക്കിടെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നേരെ നഴ്സുമാരുടെ പ്രതിഷേധം. കലക്ട്രേറ്റിന് മുന്നിൽ സമരം ചെയ്തിരുന്ന നഴ്സുമാരാണ് മന്ത്രിയെ കൂക്കിവിളിച്ചത്.(Minister PA Mohammed Riyas greets protesters during road show, Nurses shout)

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ 9 മണി മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സുമാർ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധത്തിലാണ്. രാവിലെ 10 മണിയോടെയാണ് മലാപ്പറമ്പിൽ വെച്ച് റോഡ് ഉദ്ഘാടനം നടന്നത്. ഇതിന് ശേഷം മന്ത്രി തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തി വരികയായിരുന്നു.

റോഡ് ഷോ കലക്ട്രേറ്റിന് മുന്നിലെത്തിയപ്പോൾ മന്ത്രി കൈവീശി സമരക്കാരെ അഭിവാദ്യം ചെയ്തു. പിന്നാലെ നഴ്സുമാർ മന്ത്രിക്കു നേരെ കൂട്ടമായി കൂക്കിവിളിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം വകവെക്കാതെ മന്ത്രി തന്റെ റോഡ് ഷോ തുടർന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.