പൊതു സ്ഥലങ്ങളിലെ പ്രചാരണ ബോർഡുകൾക്കുള്ള ഹൈക്കോടതിയുടെ വിലക്ക്: ചട്ട ഭേദഗതിയുമായി സർക്കാർ, അടുത്ത സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും | Kerala Assembly

പൊതു സ്ഥലങ്ങളിലെ പ്രചാരണ ബോർഡുകൾക്കുള്ള ഹൈക്കോടതിയുടെ വിലക്ക്: ചട്ട ഭേദഗതിയുമായി സർക്കാർ, അടുത്ത സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും | Kerala Assembly

രാഷ്ട്രീയ പാർട്ടികൾ ഹൈക്കോടതി വിധിയുടെ ചൂടേറ്റു വാങ്ങാൻ തുടങ്ങിയതിന് പിന്നാലെയാണ് ഈ നീക്കം
Published on

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകൾ വയ്ക്കുന്നതിനെതിരെയുള്ള ഹൈക്കോടതിയുടെ വിലക്കിനെ എതിർക്കാനായി ചട്ടഭേദഗതിക്ക് ഒരുങ്ങി സർക്കാർ. ഇത് പരിഗണനയിലാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ചെറിയ ഫീസും പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala Assembly )

രാഷ്ട്രീയ പാർട്ടികൾ ഹൈക്കോടതി വിധിയുടെ ചൂടേറ്റു വാങ്ങാൻ തുടങ്ങിയതിന് പിന്നാലെയാണ് ഈ നീക്കം. അടുത്ത സഭാ സമ്മേളനത്തിൽ ബില്ല് പാസാക്കാനാണ് സർക്കാരിൻ്റെ തീരുമാനം.

Times Kerala
timeskerala.com