'കണ്ണടച്ച് ഇരുട്ടാക്കുന്നവർ കാണണം': അതിദാരിദ്ര്യ മുക്തിയിൽ വിമർശകർക്ക് മറുപടിയുമായി മന്ത്രി MB രാജേഷ് | Poverty

സാമൂഹ്യക്ഷേമ രംഗത്ത് ഇന്ത്യ കേരളത്തിൽ നിന്ന് പലതും പഠിക്കാനുണ്ട് എന്നാണ് ഇതിൽ പറയുന്നത്.
Minister MB Rajesh responds to critics on extreme poverty alleviation
Published on

തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്തി കൈവരിച്ചതിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമം പ്രസിദ്ധീകരിച്ച ലേഖനം ഉദ്ധരിച്ച് വിമർശകർക്ക് മറുപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. അതിദാരിദ്ര്യ മുക്തി കൈവരിക്കുന്നതിൽ കേരളം നടത്തിയ മുന്നേറ്റത്തെ കണ്ണടച്ചിരുട്ടാക്കുന്നവർ ഈ ലേഖനം കാണണമെന്ന് വിശദീകരിക്കുന്നതാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.(Minister MB Rajesh responds to critics on extreme poverty alleviation)

ലോക മുതലാളിത്തത്തിൻ്റെ ജിഹ്വ എന്ന് വിശേഷിപ്പിക്കപ്പെടുന്നതും സോഷ്യലിസ്റ്റ് ആഭിമുഖ്യം തീരെയില്ലാത്തതുമായ ഒരു മാധ്യമം കേരളത്തിൻ്റെ നേട്ടത്തെ പ്രശംസിച്ചത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമർശനം. സാമൂഹ്യക്ഷേമ രംഗത്ത് ഇന്ത്യ കേരളത്തിൽ നിന്ന് പലതും പഠിക്കാനുണ്ട് എന്നാണ് ഇതിൽ പറയുന്നത്.

വികസന-ക്ഷേമ സൂചികകളിൽ മുന്നിലുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങൾ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്ന നേട്ടങ്ങളുമായാണ് കേരളത്തിൻ്റെ നേട്ടങ്ങളെ ലേഖനം താരതമ്യം ചെയ്യുന്നത്. സമീപ വർഷങ്ങളിൽ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയതിനെ മുൻകാലങ്ങളിലെ രാഷ്ട്രീയ സമീപനം പരാമർശിച്ചുകൊണ്ടാണ് ലേഖനത്തിൽ വിശദീകരിക്കുന്നത്. ഉള്ളടക്കത്തിലെ രാഷ്ട്രീയ ചായ്‌വ് കൂടി ചൂണ്ടിക്കാട്ടിയാണ് കേരളത്തിൻ്റെ നേട്ടങ്ങളെ വിമർശിക്കുന്നവർക്ക് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com