കൊച്ചി : സി പി എമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ നാല് കൊല്ലമായി ഇങ്ങനെയൊരു കത്ത് വാട്സാപ്പിൽ കറങ്ങി നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആളുകളെ അപമാനിക്കാനായി ഓരോന്ന് വിളിച്ചു പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Minister MB Rajesh about the letter controversy )
വ്യവസായി സി പി എം പി ബിക്ക് നൽകിയ പരാതിയിൽ തൻ്റെ പേരും ഉൾപ്പെടുന്നത് സംബന്ധിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി സെക്രട്ടറി കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയല്ലോ എന്നാണ് മന്തിയുടെ പ്രതികരണം.
ചവറ്റുകുട്ടയിൽ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരുമെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പിന് കുറച്ചു സമയമേ ബാക്കിയുള്ളൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.