പുതിയ ജി എസ് ടി സമ്പ്രദായം കേരളത്തിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ |kn Balagopal

കേരളം കേരളത്തിന്റെ ആശങ്ക അറിയിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
KN balagopal
Published on

തിരുവനന്തപുരം : പുതിയ ജി എസ് ടി സമ്പ്രദായം സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഈ സാഹചര്യത്തിൽ അടിയന്തര ജി എസ് ടി കൗൺസിൽ യോഗം സെപ്റ്റംബർ 3, 4 തീയതികളിൽ വിളിച്ചു ചേർത്തിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൗൺസിൽ ചർച്ച ചെയ്യും. കേരളം കേരളത്തിന്റെ ആശങ്ക അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ ജി എസ് ടി സമ്പ്രദായം നിലവിൽ 8000 – 9000 കോടി നികുതി ഇനത്തിൽ കേരളത്തിന് പ്രതി വർഷം കുറയും. പൊതു ധനകാര്യസ്ഥിതിയെ ബാധിക്കും. സർക്കാരിന്റെ വരുമാനം ഒറ്റയടിക്ക് 30000 വരെ കുറയുന്നു. എല്ലാ മേഖലയെയും ഇത് സാരമായി ബാധിക്കും. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com