
കൊല്ലം : കെ എസ് ആർ ടി സിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി വർധിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. (Minister KB Ganesh Kumar about KSRTC)
ചരിത്രത്തിൽ ആദ്യമായി 1.19 കോടി രൂപ വരുമാനം ലഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അദ്ദേഹം പുനലൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന വിവിധ സർവീസുകളുടെ ഉദ്‌ഘാടനവും ഡിപ്പോയുടെ നവീകരണത്തിനായി അഞ്ചു കോടി രൂപയുടെ പ്രഖ്യാപനവും നടത്തുകയായിരുന്നു.