
വയനാട് : താമരശ്ശേരി ചുരത്തിലെ പ്രസിസന്ധി ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ രാജൻ. സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി. ചുരത്തിൽ നാളെ രാവിലെയോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
80 അടി മുകളിൽ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്.അതിനാൽ സോയിൽ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങൾ ഇപ്പോൾ ചുരത്തിലൂടെ വിടുന്നത് സുരക്ഷിതമല്ല. കുറ്റ്യാടി ചുരത്തിലെ മണ്ണൊലിപ്പ് ഇപ്പോൾ പ്രശ്നമില്ല.
വയനാട് അതിര്‍ത്തിയായ ലക്കിടിയില്‍ താമരശ്ശേരി ചുരത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പരിശോധന നടത്തി സര്‍ക്കാര്‍ വകുപ്പുകള്‍. ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.അതേസമയം, ഇന്ന് രാവിലെ മുതലാണ് ചുരം റോഡ് പൂർണമായും വീണ്ടും അടച്ചത്. മഴ കനത്തു പെയ്യുന്ന സാഹചര്യത്തിൽ നേരത്തെ മലയിടിഞ്ഞ സ്ഥലത്ത് നിന്ന് പാറകളും മണ്ണും വീണ്ടും അടർന്നുവീഴുകയുണ്ടായി.