
വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള വീടുകളുടെ നിർമ്മാണം ഡിസംബർ മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പറഞ്ഞ് മന്ത്രി കെ രാജൻ. അദ്ദേഹം നിർമ്മാണ പരിഗതി വിലയിരുത്തി. (Minister K Rajan on Wayanad Township)
ചതുപ്പ് നിലങ്ങളിലാണ് സന്നദ്ധ സംഘടനകൾ വീട് നിർമ്മിക്കുന്നതെങ്കിൽ അതിന് അംഗീകാരം നൽകാൻ സാധിക്കില്ലെന്നും, വീട് നിർമിക്കാൻ സ്ഥലം നൽകാമെന്ന് ഒരു സംഘടനയോടും സർക്കാർ പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈകാതെ തന്നെ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്തിറങ്ങുമെന്നും, അനുഭാവപൂർണമായ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ പ്രതികരണം മാധ്യമങ്ങളോട് ആയിരുന്നു.