തിരുവനന്തപുരം : രാഷ്ട്രീയ ഗൂഡാലോചനയാണ് തൃശൂർ പൂരം അലങ്കോലമായതിന് പിന്നിലെന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞ് റവന്യൂ മന്ത്രി കെ രാജൻ. ക്രൈം ബ്രാഞ്ച് ആണ് അദ്ദേഹത്തിൻ്റെ മൊഴിയെടുത്തത്. (Minister K Rajan on Thrissur pooram issue )
അന്നത്തെ ദിവസം പോലീസിൻ്റെ നടപടികൾ ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിൽ ആയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെയും അദ്ദേഹം മൊഴി നൽകി.
താൻ അദ്ദേഹത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, എന്നാൽ പ്രശ്നം ഉണ്ടായതിന് ശേഷം വിളിച്ചിട്ടും അജിത് കുമാർ ഫോണെടുത്തില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹം ഈ വിവരം നേരത്തെയും വെളിപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വച്ചായിരുന്നു മൊഴിയെടുപ്പ്.