തിരുവനന്തപുരം : കേന്ദ്രം വയനാട് പുനർനിർമ്മാണത്തിന് നൽകിയ സഹായത്തെ വിമർശിച്ച് മന്ത്രി കെ രാജൻ. ഇത് കേരളത്തോടുള്ള അവഗണന ആണെന്നാണ് അദ്ദേഹം പറഞ്ഞത്. (Minister K Rajan on central aid for Wayanad reconstruction)
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിനെ തീവ്ര സ്വഭാവമുള്ള ദുരന്തമായി അംഗീകരിക്കണമെന്ന് ശുപാർശ പോയിട്ടും ഫലമുണ്ടായില്ല എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കേരളത്തിന് 260 കോടി നൽകിയെന്ന തരത്തിലെ പ്രചാരണമാണ് നടക്കുന്നതെന്നും, 250.56 കോടി കേന്ദ്രം അംഗീകരിച്ചു എന്നാണ് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.