തിരുവനന്തപുരം : മന്ത്രി കെ രാജൻ വയനാട് തുരങ്കപാതയിലെ സി പി ഐ അതൃപ്തി സംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തി. സി പി ഐയിൽ ഭിന്നാഭിപ്രായം ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. (Minister K Rajan about Wayanad Tunnel Project)
ഇക്കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും, ബിജെപി സംസ്ഥാന അധ്യക്ഷന്റെ ലേഖനം സി പി ഐയുടെ അഭിപ്രായം ആകണമെന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഭാഗീയത വച്ച് പൊറുപ്പിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി.