ആലപ്പുഴ : സംസ്ഥാനത്തെ എൽ ഡി എഫ് സർക്കാരിൽ ഒരു പോലീസ് നയമുണ്ടെന്നും, വിദ്യാർത്ഥി യുവജന നേതാക്കളെ ക്രൂരമായി മർദ്ദിക്കുന്ന പോലീസ് നയമല്ല അതെന്നും പറഞ്ഞ് മന്ത്രി കെ രാജൻ. (Minister K Rajan about Police)
അതിൽ ഇടിമുറികൾ ഇല്ല എന്നും, ലോക്കപ്പ് മർദ്ദനങ്ങൾ ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് വിപരീതമായി പ്രവർത്തിക്കുന്ന പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സി പി ഐ കൂടി ചേർന്ന് തയ്യാറാക്കിയതാണ് ഇടതു പക്ഷത്തിൻ്റെ പോലീസ് നയം എന്നും മന്ത്രി അറിയിച്ചു.