
തിരുവനന്തപുരം : കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുകയും കൃത്യമായ മറുപടി നൽകാത്തതിനും ഒന്‍പത് കണ്ടക്ടര്‍മാര്‍ക്കെതിരേ നടപടിയെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍.
കഴിഞ്ഞ ദിവസം മന്ത്രി കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചപ്പോള്‍ ആദ്യം ആരും ഫോണ്‍ എടുത്തില്ല. പിന്നീട് ഫോണ്‍ എടുത്തവരാകട്ടെ കൃത്യമായി മറുപടി നല്‍കിയുമില്ല. ഇത്തരത്തില്‍ മറുപടി നല്‍കാതിരുന്ന വനിതാ ജീവനക്കാര്‍ അടക്കം 9 കണ്ടക്ടര്‍മാരെ മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്ഥലം മാറ്റി.
കെഎസ്ആര്‍ടിസി സിഎംഡി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഈ പരാതി ഉയരുകയായിരുന്നു. ഇതേതുടര്‍ന്ന് ഒരു യാത്രക്കാരന്‍ എന്ന നിലയില്‍ മന്ത്രി നേരിട്ട് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു.