
തിരുവനന്തപുരം: ഇനി മുതൽ എട്ടാം ക്ലാസിൽ മാത്രമല്ല, അഞ്ച് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. (Minimum mark for students)
ചുരുങ്ങിയത് മുപ്പത് ശതമാനം മാർക്കെങ്കിലും വിഷയാടിസ്ഥാനത്തിൽ ഉണ്ടാകണം. ഇത് കുട്ടികളുടെ മികവിനെ പരിമിതപ്പെടുത്താനോ, അരിച്ചു കളയണോ അല്ലെന്നും, മറിച്ച് എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.