മലപ്പുറം : ദേശീയപാത കാക്കഞ്ചേരിക്കടുത്ത് പൈങ്ങോട്ടൂര്‍മാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനം കത്തിനശിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് മിനി വാൻ അഗ്നിക്കിരയായത്. ഫറോക്കില്‍ നിന്ന് വേങ്ങരക്ക് പോകുമ്പോൾ അപകടം ഉണ്ടായത്.
വാഹന ഉടമ ഫറോക്ക് ചുങ്കം തൗഫീഖ് മന്‍സിലില്‍ കെ മുഹമ്മദ് ഉള്‍പ്പെടെ ആറുപേരാണ് അപകട സമയത്തുണ്ടായിരുന്നത്.എന്‍ജിന്റെ ഭാഗത്തു നിന്ന് വാഹനത്തിനകത്തേക്ക് പുക ഉയര്‍ന്ന് വരുന്നത് കണ്ടയുടനെ വാഹനത്തിൽ നിന്നും യാത്രക്കാര്‍ ഇറങ്ങി. മീഞ്ചന്തയില്‍ നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തീയണച്ചത്.