ഇടുക്കിയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു ; നിരവധി പേർക്ക് പരുക്ക് |bus accident

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
accident
Published on

ഇടുക്കി : ഇടുക്കി രാജക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ചെന്നൈയിൽ താമസമാക്കിയ സ്ത്രീകളും പുരുഷന്മാരുമടക്കം 19 പേരാണ് ബസ്സിനകത്ത് ഉണ്ടായിരുന്നത്. ഇന്ന് വൈകീട്ട് 4 .40 ആണ് അപകടം ഉണ്ടായത്.

ഇറക്കത്തിൽ നിയന്ത്രണം നഷ്ട്ടമായ വാഹനം ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച് താഴേക്ക് പതിക്കുകയായിരുന്നു. നിസാരമായി പരുക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com