തിരുവനന്തപുരം : മിനി സി കാപ്പനെ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്നും മാറ്റി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. (Mini C Kappan removed from Kerala University Registrar post )
ഇവർ യോഗം കഴിയുമ്പോഴേക്കും ചുമതല ഒഴിയും. പകരം ചുമതല നൽകിയിരിക്കുന്നത് കാര്യവട്ടം ക്യാമ്പസ് ജോയിൻ്റ് രജിസ്ട്രാർ രശ്മിക്കാണ്. ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ മിനി സി കാപ്പൻ പങ്കെടുത്തപ്പോൾ തുടക്കത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.
സസ്‌പെൻഷൻ റദ്ദാക്കിയ അനിൽകുമാർ യോഗത്തിൽ പങ്കെടുക്കണം എന്നായിരുന്നു ഇടത് അംഗങ്ങളുടെ നിലപാട്. കേസിൽ ഹൈക്കോടതി തീരുമാനം ഉണ്ടാകുന്നത് വരെയാണ് രശ്മിക്ക് ചുമതല നൽകിയിരിക്കുന്നത്.