Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeKeralaമൂന്നാറിലെ മിൽമയുടെ ഭൂമി തിരിച്ചെടുക്കാം: സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു |...

മൂന്നാറിലെ മിൽമയുടെ ഭൂമി തിരിച്ചെടുക്കാം: സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു | Milma

🎙️ Latest Podcast

കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിങ് പ്ലാന്റിനോട് ചേർന്നുള്ള ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ നടപടിക്കെതിരെ മിൽമ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മൂന്നാർ ടൗണിലുള്ള രണ്ടേക്കർ ഭൂമിയിൽ നിന്ന് 1.30 ഏക്കർ ഭൂമി കേരള ലൈവ്സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിന് തിരിച്ചുനൽകാനുള്ള ഉത്തരവാണ് കോടതി ശരിവെച്ചത്.(Milma land in Munnar can be taken back, High Court upholds the government’s action)

സർക്കാർ ആദ്യം കേരള ലൈവ്സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിന് നൽകിയ ഭൂമി, പിന്നീട് മിൽക്ക് ചില്ലിങ് പ്ലാന്റ് സ്ഥാപിക്കാനായി മിൽമ എറണാകുളം യൂണിയന് കൈമാറുകയായിരുന്നു. ബോർഡിന്റെ തന്നെ ആവശ്യങ്ങൾക്കായി ഭൂമി തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടതിനെതിരെയാണ് മിൽമ കോടതിയെ സമീപിച്ചത്.

മിൽമയുടെ ആവശ്യങ്ങൾക്കായി മാത്രം താൽക്കാലികമായി നൽകിയ ഭൂമി, ലൈവ്സ്റ്റോക്ക് ബോർഡിന്റെ വികസന ആവശ്യങ്ങൾക്കായി തിരിച്ചെടുക്കുന്നതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ തീരുമാനം കോടതി അംഗീകരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.