മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു |milma strike

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
milma strike
Published on

തിരുവനന്തപുരം : മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. സംയുക്ത യൂണിയനുകളുടെ പണിമുടക്കാണ് പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.

മറ്റന്നാൾ മന്ത്രിതല ചർച്ച നടക്കും. തൊഴിൽ, ക്ഷീര വികസന മന്ത്രിമാർ സമരം ചെയ്ത ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തും. സംയുക്ത യൂണിയനുകളുടെ പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരത്ത് അടക്കം പാല് വിതരണം തടസ്സപ്പെട്ടിരുന്നു.

വിരമിച്ച ശേഷവും തിരുവനന്തപുരം മേഖല എംഡിയായി പി. മുരളിയ്ക്ക് പുനർ നിയമനം നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു സിഐടിയുവിന്‍റെയും ഐഎൻടിയുസിയുടെയും സംയുക്ത സമരം. ഇതോടെ തിരുവനന്തപുരം - കൊല്ലം - പത്തനംതിട്ട - ആലപ്പുഴ ജില്ലകളിലേക്കുള്ള മിൽമ പാൽ വിതരണം നിലച്ചു.

Related Stories

No stories found.
Times Kerala
timeskerala.com