തിരുവനന്തപുരം : ഷാഫി പറമ്പിൽ എം പിയെ പരിഹസിച്ചു എന്നാരോപണമുയർന്നതോടെ പരസ്യം പിൻവലിച്ച് മിൽമ. ഷാഫിയോട് സാമ്യമുള്ള കാരിക്കേച്ചർ ആണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാർഡിൽ ഉണ്ടായിരുന്നത്. ഇത് മിൽമ മലബാർ മേഖലാ യൂണിയന്റെ സമൂഹമാധ്യമ പേജിലാണ് വന്നത്. (Milma Ad Pulled After Controversy)
കോൺഗ്രസ് അനുഭാവികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇത് മാറ്റിയത്. ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ– തൊരപ്പൻ കൊച്ചുണ്ണി’ എന്നാണ് മൂക്കിൽ പ്ലാസ്റ്റർ ആൾ പരസ്യത്തിൽ പറയുന്നത്.
ഷാഫിക്ക് മൂക്കിന് പരിക്കേറ്റത് വിവാദം സൃഷ്‌ടിച്ച അവസരത്തിലാണ് ഈ പോസ്റ്റ്. അതേസമയം, ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്ന് ആണ് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞത്.