തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാൻ തീരുമാനിച്ചതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില വർധന നടപ്പിലാക്കുക.(Milk prices to be increased in Kerala, says J Chinchu Rani)
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എത്ര രൂപയാണ് വർധിപ്പിക്കേണ്ടത് എന്നതിൽ അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നേരിയ വില വർധന ഉണ്ടാകുമെന്നും, വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിൽമ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ സർക്കാർ അത് പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ക്ഷീരകർഷകരുടെ ആവശ്യം പരിഗണിച്ചാണ് വില വർധനയ്ക്ക് സാധ്യത തെളിഞ്ഞിരിക്കുന്നത്.