
തിരുവനന്തപുരം : കേരളത്തിൽ ഉടൻ പാൽ വില വർദ്ധനവ് ഉണ്ടാകില്ലെന്ന് തീരുമാനമെടുത്ത് മിൽമ. വില വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താനായി വിദഗ്ധ സമിതിയെ നിയോഗിക്കും. (Milk price hike in Kerala)
എല്ലാ വശങ്ങളും പരിശോധിക്കുമെന്നാണ് മിൽമ ചെയർമാൻ കെഎസ് മണി വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്.
ക്ഷീരകർഷകർക്ക് ഗുണം ലഭിക്കണം എന്നാണ് അഭിപ്രായമെന്നും, അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.