Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala'ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്': വീണ്ടും മൈക്ക് പണിമുടക്കി; തമാശരൂപേണ പ്രതികരിച്ച്...

‘ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്’: വീണ്ടും മൈക്ക് പണിമുടക്കി; തമാശരൂപേണ പ്രതികരിച്ച് മുഖ്യമന്ത്രി | CM Pinarayi Vijayan

🎙️ Latest Podcast

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വീണ്ടും മൈക്ക് തകരാറിലായി. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് മൈക്ക് തടസ്സപ്പെട്ടത്. മുൻപ് സമാനമായ സംഭവങ്ങളിൽ പോലീസ് കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിൽ, ഇത്തവണ തമാശരൂപേണയാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.(Mike gets complaint again, CM Pinarayi Vijayan responds with a joke)

“ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണിത്” എന്ന മുഖ്യമന്ത്രിയുടെ കമന്റ് വേദിയിൽ ചിരി പടർത്തി. ലൈഫ് ഭവന പദ്ധതിയെക്കുറിച്ച് കേന്ദ്ര വിഹിതം സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. പദ്ധതിയുടെ ആകെ ചെലവ് 21,000 കോടി രൂപയാണ്.

ഇതിൽ വെറും 2,300 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ബാക്കി തുക സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് വഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 2016-ലെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. മുൻപ് കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ മാലിന്യം കാരണം മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയായിരുന്നു. ഇതിന് മാറ്റം വരുത്തിയത് ഹരിത കേരള മിഷൻ വഴിയുള്ള ഇടപെടലുകളാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വലിയ മാറ്റം ശുചിത്വ മേഖലയിൽ കൊണ്ടുവരാനായെന്നും അദ്ദേഹം അവകാശപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.