
കൊച്ചി : മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് കാരണം റാഗിംഗ് അല്ലെന്ന് പറഞ്ഞ് പോലീസ്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു മിഹിർ.(Mihir Ahammed death case )
റാഗിംഗിനെക്കുറിച്ചുള്ള ആരോപണം തള്ളിയ പോലീസ് റൂറൽ എസ് പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പുത്തൻ കുരിശ് പോലീസിൻറേതാണ് നടപടി.
മിഹിറിൻ്റെ മാതാവ് നൽകിയ പരാതിയിൽ പറയുന്നത് കുട്ടി സ്‌കൂളിൽ കടുത്ത റാഗിംഗിന് വിധേയനായിരുന്നുവെന്നാണ്.