
കൊച്ചി : 14കാരൻ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടി മരിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. കുടുംബത്തിൻ്റെ റാഗിങ്ങ് പരാതിയിൽ പോലീസിന് തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. (Mihir Ahammed death case )
അന്തിമ റിപ്പോർട്ട് ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും. സമൂഹ മാധ്യമങ്ങളടക്കം വ്യാപകമായി ചർച്ച ചെയ്ത കേസായിരുന്നു ഇത്.
ശുചിമുറിയിൽ കൊണ്ടുപോയി സഹപാഠികൾ മിഹിറിനെ ക്രൂരമായി റാഗ് ചെയ്തുവെന്നാണ് മാതാവ് നൽകിയ പരാതിയിൽ പറയുന്നത്.