കോഴിക്കോട് മതിലിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്: രക്ഷാപ്രവർത്തനം നടത്തിയത് ഫയർഫോഴ്സ് | Wall collapsed

ചുറ്റുമതിൽ പണിയാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് അപകടത്തിൽപെട്ടത്
കോഴിക്കോട് മതിലിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്: രക്ഷാപ്രവർത്തനം നടത്തിയത് ഫയർഫോഴ്സ് | Wall collapsed
Published on

കോഴിക്കോട് : കക്കോടിയിൽ നിർമാണത്തിലിരുന്ന വീടിൻ്റെ ചുറ്റുമതിൽ പണിയുന്നതിനിടെ സമീപത്തെ വീടിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. മതിലിനിടയിൽ കുടുങ്ങിയ ഇയാളെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.(Migrant worker seriously injured after wall collapsed on him in Kozhikode)

ചുറ്റുമതിൽ പണിയാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് അപകടത്തിൽപെട്ടത്. സംഭവം നടന്നയുടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മതിലിനിടയിൽ കുടുങ്ങിയ ഇയാളെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് വെള്ളിമാടുകുന്നിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി തൊഴിലാളിയെ പുറത്തെടുത്തു. മതിലിനടിയിൽ കുടുങ്ങിപ്പോയ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com