പത്തനംതിട്ട : പത്തനംതിട്ടയിൽ പുലിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരുക്ക്. റാന്നി- പമ്പ പാതയില്‍ ളാഹയില്‍ വെച്ച് ശനിയാഴ്ചയാണ് സംഭവം നടന്നത്. പത്തനംതിട്ട വയ്യാറ്റുപുഴ സ്വദേശി സുനില്‍കുമാറിനാണ് (53) പരുക്കേറ്റത്.
കാല്‍നടയായി ശബരിമലയിലേക്ക് പോകുംവഴി മരത്തിനു മുകളില്‍ ഇരുന്ന പുലി തന്റെ മേല്‍ ചാടി വീഴുകയായിരുന്നുവെന്ന് സുനില്‍ പറഞ്ഞു.അപ്രതീക്ഷിതമായ ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട സുനില്‍ ഞായറാഴ്ചയാണ് എഴുന്നേറ്റത്.
പിന്നീട് നടന്ന് റോഡില്‍ എത്തുകയും ആദ്യം കണ്ട വാഹനത്തില്‍ ചിറ്റാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ആയിരുന്നുവെന്ന് സുനിൽ പറയുന്നത്.