പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു ; മധ്യവയസ്‌കന് 54 വർഷം കഠിന തടവ് |Life imprisonment

കേസിൽ സന്തോഷിനെ (55) യാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.
life sentenced
Published on

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കന് 54 വർഷം കഠിന തടവ് ശിക്ഷ.സിമന്റ് പണിക്കാരനായ പോര്‍ക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയില്‍ വീട്ടില്‍ സന്തോഷിനെ (55) യാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.

പ്രതിക്ക് ജീവപര്യന്തം തടവും 54 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയും കോടതി വിധിച്ചത്. പിഴത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്.

2024 ജൂലൈ 21 ന് മങ്ങാട് കോട്ടിയാട്ട്മുക്ക് അമ്പലത്തില്‍ പാട്ട് വെച്ച സമയം ചെണ്ട കൊട്ടി കളിക്കുകയായിരുന്ന 11 കാരനെ പാടത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു പ്രതി. പഴഞ്ഞിയില്‍ പെരുന്നാളിന് പോയി വന്ന ബന്ധുക്കള്‍, കുട്ടി പാടത്തുനിന്നും ചെളിപ്പുരണ്ട് വരുന്നത് കണ്ട് കാര്യം ചോദിച്ചപ്പോഴാണ് സംഭവം പുറത്തിറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com