
തൊടുപുഴ: എറണാകുളം തൊടുപുഴയിൽ റബര്‍ തോട്ടത്തിലെ ഷെഡിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മേത്തൊട്ടി കൈതക്കണ്ടത്തില്‍ ജോസഫ്(57)ആണ് മരണപ്പെട്ടത്. ഇയാള്‍ പൂമാലയിലെ ഒരു പുരയിടം നോക്കി നടത്തുകയായിരുന്നു.
തോട്ടത്തിലെ ഷെഡിലായിരുന്നു താമസം. സ്ഥലത്ത് പോലീസ് എത്തി മൃതദേഹം മാറ്റി. തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി.