പാ​റ​ക്കു​ള​ത്തി​ൽ ചാ​ടി​യ മ​ധ്യ​വ​യ​സ്ക​ൻ മു​ങ്ങി മ​രി​ച്ചു |Drown death

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് പ​ട​വ​ള്ളി​ക്കോ​ണം പു​ന്ന​റ​മൂ​ല​യി​ൽ അ​നി(51) യാ​ണ് മരണപ്പെട്ടത്.
drown death
Published on

പ​ത്ത​നാ​പു​രം: പാ​റ​ക്കു​ള​ത്തി​ൽ ചാ​ടി​യ മ​ധ്യ​വ​യ​സ്ക​ൻ മു​ങ്ങി മ​രി​ച്ചു.തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് പ​ട​വ​ള്ളി​ക്കോ​ണം പു​ന്ന​റ​മൂ​ല​യി​ൽ അ​നി(51) യാ​ണ് മരണപ്പെട്ടത്.

ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് അപകടം നടന്നത്. മ​ദ്യ​പി​ച്ച നി​ല​യി​ൽ ര​ക്ഷി​ക്കാ​ൻ എ​ത്തി​യ ഒ​പ്പ​മു​ള്ള​യാ​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ചു.പ​റ​ങ്കി​മാം​മു​ക​ളി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ തേ​പ്പു​ജോ​ലി​ക്ക് എ​ത്തി​യ അ​നി അ​ട​ക്ക​മു​ള്ള അ​ഞ്ചു​പേ​രാ​ണ് കു​ള​ത്തി​ന് സ​മീ​പം എ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് തൊ​ട്ടു​മു​മ്പ് സം​ഘം മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.തു​ട​ർ​ന്ന് പാ​റ​ക്കു​ള​ത്തി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. പാ​റ​ക്കു​ള​ത്തി​ന് ന​ല്ല ആ​ഴ​മു​ണ്ടെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. അ​ഗ്നി ര​ക്ഷാ​സേ​ന​യും സ്കൂ​ബ ടീ​മും സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Stories

No stories found.
Times Kerala
timeskerala.com