ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം |Accident death

ചുമർ പൊളിക്കുന്നതിനിടെ ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു.
accident death
Published on

തൃശൂർ : പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ രാമൻകുട്ടിയാണ് മരിച്ചത്. വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെയായിരുന്നു അപകടം.

ഇന്ന് ഉച്ചക്ക് 2 മണിയോടുകൂടിയാണ് സംഭവം. ചുമർ പൊളിക്കുന്നതിനിടെ ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു.

അപകടം നടന്നയുടൻ രാമൻകുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയന്നൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com