ഭക്ഷണം തൊണ്ടയിൽ‌ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം | Food stuck in throat

ഓംലറ്റും പഴവും കഴിച്ചതിനു പിന്നാലെ ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു
Vishanthi
Published on

കാസർകോട്: ബദിയടുക്കയിൽ ഭക്ഷണം തൊണ്ടയിൽ‌ കുടുങ്ങി മധ്യവയസ്കൻ മരിച്ചു. വെൽഡിങ് തൊഴിലാളിയായ ബദിയടുക്കയിലെ ചുള്ളിക്കാന ഹൗസിൽ വിശാന്തി ഡി. സൂസയാണ് (52) മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കാസർകോട് ബദിയടുക്കയിലെ തട്ടുകടയിൽ നിന്ന് ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.

ഇയാൾ ശ്വാസം കിട്ടാതെ വിഷമിക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവർ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബദിയടുക്ക പൊലീസ് അസ്വാഭിവിക മരണത്തിനു കേസെടുത്തു.

പരേതരായ പോക്കറായിൽ ഡി. സൂസയുടേയും ലില്ലി ഡി.സൂസയുടേയും ഏക മകനായ വിശാന്തി അവിവാഹിതനാണ്. കട്ടത്തടുക്കയിലെ വെൽഡിങ് കടയിൽ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com