കോട്ടയത്ത് കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം | Death

പാറനാനിക്കൽ ജസ്റ്റിൻ (53) ആണ് മരിച്ചത്.
death
Published on

കോട്ടയം : തലനാട് പഞ്ചായത്ത് ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. പാറനാനിക്കൽ ജസ്റ്റിൻ (53) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിൽ നിൽക്കുമ്പോൾ ജസ്റ്റിനെ കടന്നൽ ആക്രമിച്ചത്.

സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിൻ. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ ഓടി സമീപത്തുള്ള വീട്ടിലെത്തി. തുടർന്ന് തലനാട് ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com