വയനാട് : പുള്ളിമാനിനെ വേട്ടയാടുന്നതിനിടെ മധ്യവയസ്‌കൻ വനം വകുപ്പിന്റെ പിടിയിൽ.വാകേരി കുന്നെപറമ്പില്‍ പ്രദീപ് എന്നയാളാണ് പിടിയിലായത്. സൗത്ത് വയനാട് ഡിവിഷന് കീഴിലുള്ള ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
പ്രതിയുടെ ഒപ്പമുണ്ടായിരുന്ന ചൂത്പാറ വല്ലനാട് അരുണ്‍ എന്നയാള്‍ ഓടിരക്ഷപ്പെട്ടു. ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനം വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.വാകേരി മണ്ണുണ്ടി ഭാഗത്ത് വേട്ടസംഘമെത്തിയിട്ടുണ്ടെന്ന വനം വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് പുള്ളിമാനിനെ വെടിവെച്ചു കൊന്നതായി കണ്ടെത്തി. സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രദീപിനെ പിടികൂടിയെങ്കിലും അരുണ്‍ രക്ഷപ്പെടുകയായിരുന്നു.എല്ലാ പ്രതികളെയും പിടികൂടാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍.