വാറ്റ് ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ |liquor seized

വരന്തരപ്പിള്ളി പൗണ്ട് വിരുത്തി വീട്ടിൽ രമേശി (53) നെയാണ് എക്സെെസ് അറസ്റ്റ് ചെയ്‌തത്‌.
arrest
Published on

പുതുക്കാട് : വാറ്റ് ചാരായവുമായി മധ്യവയസ്കൻ പിടിയിൽ. വരന്തരപ്പിള്ളി പൗണ്ട് വിരുത്തി വീട്ടിൽ രമേശി (53) നെയാണ് എക്സെെസ് അറസ്റ്റ് ചെയ്‌തത്‌.

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 5 ലിറ്റർ ചാരായവും പിടികൂടി. തൃശൂർ മാർക്കറ്റിൽ നിന്നും പഴുത്ത് ഉപയോഗ ശൂന്യമായ ഞാവൽ പഴങ്ങൾ മൊത്തമായി ഒരാൾ വാങ്ങി കൊണ്ട് പോകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് രമേശ്‌ പിടിയിലായത്.

കൊഴുക്കുള്ളിയിൽ വാടകക്ക് വീട് എടുത്താണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. ഒരു കുപ്പി ചാരായത്തിന് 1000 രൂപ വെച്ചാണ് ഇയാൾ വില്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com