സ്ത്രീകള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം ; മധ്യവയസ്‌കന്‍ പിടിയില്‍ |Arrest

യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായത്.
arrest
Published on

കോഴിക്കോട്: സ്ത്രീകള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റിൽ. കോഴിക്കോട് വെള്ളയില്‍ സ്വദേശി ചെക്രായിന്‍വളപ്പ് എംവി ഹൗസിലെ ഷറഫുദ്ദീന്‍(55) ആണ് പോലീസ് പിടികൂടിയത്. യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായത്.

കഴിഞ്ഞ ജൂലൈ ആറിന് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്.കോഴിക്കോട് ബാലന്‍ കെ നായര്‍ റോഡിലെ റസ്‌റ്റോറന്റില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാനായെത്തിയ യുവതികള്‍ക്കാണ് ദുരനുഭവമുണ്ടായത്.

ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് കാറില്‍ കാത്തിരിക്കുകയായിരുന്ന ഇവര്‍ക്ക് നേരെ ഷറഫുദ്ദീന്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇതിന് മുന്‍പും സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി കണ്ടെത്തി.

Related Stories

No stories found.
Times Kerala
timeskerala.com