Microfinance : വെള്ളാപ്പള്ളിക്ക് എതിരായ മൈക്രോ ഫിനാൻസ് കേസ് : അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയിലെത്തി ഈ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ഡിഐജി ആയ കെ. കാര്‍ത്തിക്കിന്‌ അന്വേഷണ ചുമതല നൽകുമെന്നും സർക്കാർ പറയുന്നു.
Microfinance Case against Vellapally Natesan
Published on

കൊച്ചി : വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ നീക്കമിട്ട് സർക്കാർ. എസ് പി ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിർത്താമെന്നു ഹൈക്കോടതിക്ക് നൽകിയ ഉറപ്പിൽ നിന്നാണ് സർക്കാർ പിന്നോട്ടു പോകുന്നത് എന്നത് ശ്രദ്ധേയമാണ്. (Microfinance Case against Vellapally Natesan)

ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയിലെത്തി ഈ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. കേസ് ഡി ഐ ജി തലത്തിലുള്ള ഉദ്യോഗസ്ഥാനെ ഏൽപ്പിക്കാമെന്നാണ് വിശദീകരണം. സർക്കാർ ഫണ്ടിൻ്റെ ദുരുപയോഗമാണ് വിജിലൻസ് അന്വേഷിക്കുന്നത്.

കേസിൻ്റെ കുറ്റപത്രം ഒക്ടോബറിൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി സമയപരിധി നിശ്ചയിച്ചിരുന്നു. ഡിഐജി ആയ കെ. കാര്‍ത്തിക്കിന്‌ അന്വേഷണ ചുമതല നൽകുമെന്നും സർക്കാർ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com