തൃശ്ശൂർ സ്വദേശിയായ മിയ ബിജിഎംഐ മഹീന്ദ്ര ഗിവ് എവേ കാമ്പെയ്ൻ വിജയി

Mia
Published on

തൃശൂർ : ബിജിഎംഐ × മഹീന്ദ്ര 'ബിജിഎംഐ ഗിവ്എവേ' കാമ്പെയ്‌നിൽ വിജയിയായ തൃശൂർ സ്വദേശി ഗെയിമറും ഇൻഫ്ളുൻസറുമായ മിയയ്ക്ക് മഹീന്ദ്ര ബിഇ6 ഇലക്ട്രിക് എസ്‌യുവി സമ്മാനിച്ചു. ക്രാഫ്റ്റൺ ഇന്ത്യ, മഹീന്ദ്ര എന്നിവയിലെ മുതിർന്ന പ്രതിനിധികളുടെ സാന്നിധ്യത്തിൽ തൃശൂരിൽ വെച്ചാണ് സമ്മാനദാന ചടങ്ങ് നടന്നത്.

യൂട്ടിലിറ്റി എസ്‌യുവികളും ഉൾപ്പെടെയുള്ള വാഹന നിർമ്മാണ മേഖലയിലെ ആഗോള ബ്രാൻഡായ മഹീന്ദ്ര ഗ്രൂപ്പുമായി ചേർന്ന് ഗെയിമിംഗ് ഡെവലപ്പറായ ക്രാഫ്റ്റൺ, ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു മത്സരം സംഘടിപ്പിക്കുന്നത്.

ക്രാഫ്റ്റണിന്റെ മൊബൈൽ ഗെയിമായ 'ബാറ്റിൽ ഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ' (ബിജിഎംഐ) യിൽ രാജ്യവ്യാപകമായി നടത്തിയ മത്സരത്തിൽ ബിഇ6 വാഹനത്തെ ഉൾപ്പെടുത്തി നിശ്ചിത ദൗത്യങ്ങൾ പൂർത്തിയാക്കി ഗെയിംപ്ലേ വീഡിയോസ് സമർപ്പിയ്ക്കാനാണ് മത്സരാർത്ഥികളോട് ആവശ്യപ്പെട്ടത്. വിവിധ തട്ടുകളിലായി സംഘടിപ്പിച്ച ഈ മത്സരത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളിൽ നിന്നാണ് മിയ വിജയി ആയത്.

2025 ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെ നടന്ന കാമ്പെയ്ൻ, ബിജിഎംഐയുടെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിലുടനീളം 400 ദശലക്ഷത്തിലധികം ഇംപ്രഷനുകളാണ് ഉണ്ടാക്കിയത്. ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രാഫ്റ്റൺ, ഇൻകോർപ്പറേറ്റഡ് ഗെയിമിങ് രംഗത്തെ ഒരു പ്രധാന ഡെവലപ്പറാണ്. ഇന്ത്യയിൽ, ബിജിഎംഐ അടക്കമുള്ള ഗെയിമുകൾ ക്രാഫ്റ്റൺ ഇന്ത്യ ആണ് കൊണ്ടുവന്നത്.

Related Stories

No stories found.
Times Kerala
timeskerala.com