കൊച്ചിയിൽ മെട്രോയുടെ ഇലക്ട്രിക്ക് ബസുകൾ എത്തുന്നു; അടുത്തയാഴ്ച മുതൽ സർവീസ്

കൊച്ചിയിൽ മെട്രോയുടെ ഇലക്ട്രിക്ക് ബസുകൾ എത്തുന്നു; അടുത്തയാഴ്ച മുതൽ സർവീസ്
Published on

കൊച്ചിക്ക് ഇനി മെട്രോ വക ഇലക്ട്രിക്ക് ബസുകളും എത്തുന്നു. പ്രധാന സ്റ്റോപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകൾ അടുത്തയാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. ബസ് സർവീസുകളുടെ ട്രയൽ റണ്ണും സംഘടിപ്പിച്ചു. വിവിധ മെട്രോ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഇലക്ട്രിക് ബസുകളുടെ സർവീസ് സംഘടിപ്പിക്കുക. മെട്രോ ഉപഭോക്താക്കളുടെ സൗകര്യപ്രദമായ യാത്രയാണ് ലക്ഷ്യം. കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക്ക് ബസുകൾ സർവീസ് നടത്തുന്നത്.

മുട്ടം- കലൂർ- വൈറ്റില – ആലുവ എന്നിവിടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഡിജിറ്റൽ പെയ്മെന്റ് വഴിയും യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ സാധിക്കും. കൊച്ചി എയർപോർട്ട്, കളമശ്ശേരി , ഇൻഫോപാർക്ക്, കളക്ടറേറ്റ്, ഹൈക്കോർട്ട്, കടവന്ത്ര എന്നീ റൂട്ടുകളിൽ എല്ലാം ബസുകൾ വിന്യസിക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ഇലക്ട്രിക്ക് ബസുകളുടെ സർവീസ് ഉണ്ടായിരിക്കുക.

Related Stories

No stories found.
Times Kerala
timeskerala.com