ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് അശ്ലീല ദൃശ്യങ്ങൾ അയച്ചു നൽകി, കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് റിമാൻഡിൽ

sexually assaulted
Published on

പത്തനംതിട്ട: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് അശ്ലീല ദൃശ്യങ്ങൾ അയച്ചു നൽകുകയും, പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് റിമാൻഡിൽ. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം മാധവം വീട്ടിൽ സഞ്ജയ് എസ് നായർ(23) ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്.പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം കാട്ടിയത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് ഇയാൾ തൻറെ സ്വകാര്യ ദൃശ്യങ്ങൾ അയച്ചു നൽകി. തുടർന്ന് പെൺകുട്ടിയുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് തടിയൂരിലെ വെള്ളച്ചാട്ടത്തിന് സമീപം കാറിൽ എത്തിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദ പരിശോധനക്കായി പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com