
പത്തനംതിട്ട: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാർ വെട്ടിലായതോടെ കായിക മന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി(Messi's visit). എഎഫ്എ മാർക്കറ്റിംഗ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സ് സംസ്ഥാന സർക്കാർ കരാർ ലംഘിച്ചെന്ന് ആരോപിച്ചിരുന്നു.
ഇതിനെതിരെ സർക്കാർ ആരുമായും കരാറിൽ ഏർപ്പെട്ടില്ലെന്ന് കായിക മന്ത്രി ഇന്ന് തുറന്നടിച്ചു. മെസ്സിയെ കൊണ്ട് വരാൻ ശ്രമിക്കുമെന്നും കായിക മന്ത്രി പറഞ്ഞിരുന്നു.
ഈ അവസരത്തിലാണ് രമേശ് ചെന്നിത്തല പ്രതികരണമറിയിച്ചത്. മെസിക്ക് പകരം റഹ്മാൻ കളിക്കുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പഴയ സുഹൃത്തായതുകൊണ്ട് കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.