മെസിയുടെ കേരളാ സന്ദര്‍ശനം; കേന്ദ്രത്തില്‍ നിന്ന് രണ്ട് അനുമതികള്‍ ലഭിച്ചതായി മന്ത്രി നിയമസഭയില്‍

മെസിയുടെ കേരളാ സന്ദര്‍ശനം; കേന്ദ്രത്തില്‍ നിന്ന് രണ്ട് അനുമതികള്‍ ലഭിച്ചതായി മന്ത്രി നിയമസഭയില്‍
Published on

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ രണ്ട് അനുമതി ലഭിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിയമസഭയില്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും അനുമതിയാണ് ലഭ്യമായത്. ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പിന്നീട് അക്കാര്യം പറയാമെന്നും അബ്ദുറഹിമാന്‍ സഭയില്‍ പറഞ്ഞു.

മലപ്പുറത്തിനും കോഴിക്കോടിനും ഇടയില്‍ ഒരു അന്താരാഷ്ട്ര സ്റ്റേഡിയം വരാന്‍ പോകുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. ഇതിനായി 35 ഏക്കര്‍ സ്ഥലം കാലിക്കറ്റ് സര്‍വകലാശാല അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന്റെ നിര്‍മാണം ഉടന്‍ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com