
കൊച്ചി: ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉയരുന്നു(Messi's visit). സംസ്ഥാന സർക്കാർ മെസിയുടെ സന്ദർശനത്തിനുള്ള കരാർ പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തി.
കേരളത്തിലേക്ക് അർജന്റീന ടീമിനെ കൊണ്ടു വരുന്നതിൽ എഎഫ്എയുടെ ചീഫ് കൊമേഴ്സ്യൽ ആൻഡ് മാർക്കറ്റിംഗ് ഓഫീസർ പീറ്റേഴ്സുമായാണ് കായിക മന്ത്രി കൂടിക്കാഴ്ച നടത്തിയതെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോൾ സംഭവത്തിനെതിരെ അദ്ദേഹം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. കരാർ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്നും പീറ്റേഴ്സൻ ആരോപിച്ചു. അതേസമയം സർക്കാർ കരാർ ഏതുവിധേനയാണ് പാലിക്കാത്തതെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടില്ല.