
തിരുവനന്തപുരം: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി ലയണൽ മെസിയും ടീമും എത്തുന്നത് കേരളത്തിന് ഓണസമ്മാനമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ( Messi's arrival). മെസ്സിയും ടീമും വരുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നതായും ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നത് ഇന്നലെ രാത്രിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ വച്ച് നവംബർ 10 നും 18 നും ഇടയിൽ ഒരു സൗഹൃദമത്സരം ഉണ്ടായിരിക്കുമെന്നും അത് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം അർജന്റീന ടീം വരുന്നതിനെ തുടർന്നുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി വി അബ്‌ദുറഹിമാൻ പറഞ്ഞു.