'മെസ്സി ഈ വർഷം കേരളത്തിലെത്തില്ല'; സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ | Messi

ഈ ഒക്ടോബറില്‍ കേരളത്തിൽ എത്താനാവില്ലെന്ന് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു
Messi
Published on

മലപ്പുറം: ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. ഈ ഒക്ടോബറില്‍ കേരളത്തിൽ എത്താനാവില്ലെന്ന് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ഈ ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അർജന്റീന ഫുടബോള്‍ അസോസിയേഷന്‍ പറയുന്നത്. ഒക്ടോബറിലേ കളി നടത്താനാകൂ എന്നാണ് സ്പോൺസറുടെ നിലപാടെന്നും മന്ത്രി അറിയിച്ചു.

കരാർ പ്രകാരമുള്ള സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്താത്തത്. അതേസമയം സ്‌പോൺസർ നൽകിയ ആദ്യഗഡു കരാർ തുക എഎഫ്എ (അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ) മടക്കി നൽകില്ലെന്നാണ് സൂചന. കരാർ ലംഘനം നടന്നുവെന്നാണ് അർജന്റീന അസോസിയേഷന്റെ നിലപാട്. ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

Related Stories

No stories found.
Times Kerala
timeskerala.com