പോസ്റ്റല്‍ ഓഫീസുകളുടെ ലയനം പുനഃപ്പരിശോധിക്കണം: വി അബ്ദുറഹിമാന്‍

പോസ്റ്റല്‍ ഓഫീസുകളുടെ ലയനം പുനഃപ്പരിശോധിക്കണം: വി അബ്ദുറഹിമാന്‍
Published on

രജിസ്ട്രേഡ് തപാല്‍ കേന്ദ്രങ്ങളെ സ്പീഡ് പോസ്റ്റ് കേന്ദ്രങ്ങളില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് സംസ്ഥാനത്തെ പോസ്റ്റ്സ് ആന്റ് ടെലഗ്രാഫ്സ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യം ഉന്നയിച്ചു. തപാല്‍ വകുപ്പിനു താഴെയുള്ള കമ്പ്യൂട്ടര്‍ രജിസ്ട്രേഷന്‍ കേന്ദ്രങ്ങളെ (സിആര്‍സി) തൊട്ടടുത്ത സ്പീഡ് ഹബ്ബുകളും ഇന്‍ഫ്രാ സര്‍ക്കിള്‍ ഹബുകളുമായി ലയിപ്പിക്കാനാണ് വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിട്ടത്.

ആര്‍എംഎസില്‍ ഉള്ള സിആര്‍സികള്‍ ഉള്‍പ്പെടെ ഇല്ലാതാവുകയാണ് ഇതിന്റെ ഫലം. രജിസ്ട്രേഡ് അല്ലാത്ത തപാല്‍ കേന്ദ്രങ്ങളെയും പിന്നീട് ഇങ്ങനെ ലയിപ്പിക്കാനാണ് തീരുമാനം. ഈ ലയനം പോസ്റ്റല്‍ സേവനങ്ങളില്‍ വലിയ കാലതാമസം ഉണ്ടാക്കുമെന്ന് കത്തില്‍ അറിയിച്ചു. ജനങ്ങള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കാനും തപാല്‍ ഓഫീസുകളിലെ സ്ഥലപരിമിതിയ്ക്കും മാറ്റം ഇടവരുത്തും.

Related Stories

No stories found.
Times Kerala
timeskerala.com