'സ്ഥാനമാനങ്ങളോടുള്ള ആർത്തി മനുഷ്യനെ വഷളാക്കും, എല്ലാ മനുഷ്യർക്കും ഒപ്പം നിൽക്കാൻ ആണെങ്കിൽ എങ്ങനെയാണ് UDFൽ പോകുക?': ഐഷ പോറ്റിക്കെതിരെ മേഴ്സിക്കുട്ടിയമ്മ | Aisha Potty
തിരുവനന്തപുരം: ഐഷ പോറ്റിക്ക് പാർട്ടി വിട്ടുപോകേണ്ട ഒരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ലെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പാർട്ടിക്കുള്ളിൽ അവർക്ക് അർഹമായ പരിഗണനയും പദവികളും ലഭിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.(Mercykutty Amma against Aisha Potty for joining Congress)
മൂന്ന് തവണ എംഎൽഎ സ്ഥാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുമടക്കം എല്ലാ വലിയ സ്ഥാനങ്ങളും പാർട്ടി അവർക്ക് നൽകിയിട്ടുണ്ട്. പാർട്ടിയോട് നന്ദികാണിക്കുന്നതിന് പകരം വഞ്ചിക്കുകയാണ് അവർ ചെയ്തത്. മനുഷ്യർക്കൊപ്പം നിൽക്കാനാണ് കോൺഗ്രസിൽ ചേർന്നതെന്ന ഐഷ പോറ്റിയുടെ വാദത്തെ മേഴ്സിക്കുട്ടിയമ്മ പരിഹസിച്ചു.
യുഡിഎഫ് എപ്പോഴാണ് മനുഷ്യർക്കൊപ്പം നിന്നതെന്നും, അത്തരമൊരു മുന്നണിയിലേക്ക് പോയി എങ്ങനെയാണ് ജനങ്ങളെ സേവിക്കുകയെന്നും അവർ ചോദിച്ചു. "സ്ഥാനമാനങ്ങളോടുള്ള ആർത്തി മനുഷ്യനെ വഷളാക്കും." അതാണ് ഐഷ പോറ്റി ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
