'ഡ്രീം ഡെയ്‌സ്' ഉത്സവ കാമ്പയിനുമായി മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ

'ഡ്രീം ഡെയ്‌സ്' ഉത്സവ കാമ്പയിനുമായി  മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ
Published on

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകർഷകമായ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ, 'ഡ്രീംസ് ഓഫ് ഇന്ത്യ ആൻഡ് ഡ്രീമേഴ്‌സ്' ആഘോഷിക്കുന്നതിനായി  ഉത്സവ കാമ്പയിൻ  'മെഴ്‌സിഡസ്-ബെൻസ് ഡ്രീം ഡേയ്‌സ്' തുടക്കമിട്ടു. സെപ്റ്റംബർ 2 മുതൽ ഒക്ടോബർ അവസാനം വരെയാണ് കാമ്പയിൻ.  മെഴ്‌സിഡസ് ബെൻസിൻറെ എല്ലാ ടച്ച് പോയിന്റുകളിലും ഉപഭോക്താക്കൾക്ക് അത്യപൂർവമായ ആഡംബര അനുഭവങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളൊരു ഉത്സവ കാമ്പയിനാണ് ഡ്രീം ഡേയ്‌സ്.

മെഴ്‌സിഡസ് ബെൻസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതനമായ സാമ്പത്തിക പരിഹാരങ്ങളാണ് ഈ കാമ്പയിൻ വാഗ്ദാനം ചെയ്യുന്നത്. ഈ പ്രത്യേക സംരംഭങ്ങൾ ഉപഭോക്താക്കളെ ആവേശഭരിതരാക്കുകയും വിപണിയിൽ പോസിറ്റീവ് വികാരം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതും ഭാവിയിൽ വളർച്ചാ സാധ്യതയുള്ള വളർന്നുവരുന്ന വിപണികളിലെ ഉപഭോക്താക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിലും ഈ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സ്വപ്നങ്ങളിൽ കെട്ടിപ്പടുത്ത രാജ്യമാണ് ഇന്ത്യയെന്നും സ്റ്റാർട്ടപ്പ് സ്ഥാപകർ, സംരംഭകർ മുതൽ പരിചയസമ്പന്നരായ എക്സിക്യൂട്ടീവുകൾ വരെ ഓരോ വ്യക്തിയും അവർ ആഗ്രഹിക്കുന്ന ആഡംബരം അർഹിക്കുന്നുണ്ടെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഈ ഉത്സവ കാമ്പയിൻ. വ്യത്യസ്ത സാമ്പത്തിക പരിഹാരങ്ങൾ വഴി വാഹനം സ്വന്തമാക്കാൻ സഹായിക്കുകയും ഈ ഉത്സവ കാലത്ത് ബെൻസ് വാഹനങ്ങളുടെ വിപണിയിൽ ഇത് വലിയ മുന്നേറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

മെഴ്‌സിഡസ്-ബെൻസിൽ ‘ഡ്രീം ഡെയ്‌സ്’ –വാല്യൂ ആഡഡ് ഓണർഷിപ്പ്:

മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളുടെ എൻട്രി, കോർ സെഗ്‌മെന്റുകൾക്കായി മോഡലിന്റെ എക്‌സ് ഷോറൂം വിലയുടെ 1% മുതൽ ആരംഭിക്കുന്ന ലാഭകരമായ ഇഎംഐ ഓഫറുകൾ ലഭിക്കും. ആകർഷകമായ ആർഓഐ, കുറഞ്ഞ ഡൗൺ പേയ്‌മെന്റ് എന്നിവയും ഇതോടൊപ്പം ലഭിക്കും. ആദ്യമായി മെഴ്‌സിഡസ് ബെൻസ് വാങ്ങുന്നവർക്ക് ഡ്രീം ഡെയ്‌സ് കാമ്പയ്‌നിലൂടെ അവരുടെ നിലവിലുള്ള കാറിന് വെൽക്കം ബെനഫിറ്റ്സ് നൽകും.

ഫ്ലെക്സിബിൾ പേയ്‌മെന്റ് പ്ലാൻ:

മെഴ്‌സിഡസ്-ബെൻസ് ഉപഭോക്താക്കൾക്ക് ഒരു ക്യൂറേറ്റഡ് 'സീസണൽ പേയ്‌മെന്റ് പ്ലാൻ' തിരഞ്ഞെടുക്കാനും അതിലൂടെ സൗകര്യപ്രദമായ സമയത്ത് (ഉദാഹരണത്തിന് ബോണസ്/ഡിവിഡന്റ് പേഔട്ട് മാസങ്ങൾ) ഒറ്റത്തവണ പേയ്‌മെന്റുകൾ ഉപയോഗിച്ച് ലാഭകരമായി ഇഎംഐകൾ അടയക്കാനും സാധിക്കും. മാസം തോറുമുള്ള ഉയർന്ന ഇഎംഐകളിൽ നിന്നും ഇത് സംരക്ഷണം നൽകും.

കീ ടു കീ പ്രോഗ്രാം: സീറോ ഡൗൺപേയ്‌മെന്റോടെ ഒരു പുതിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം:

ഉപക്ഷോക്താക്കൾക്ക് അവരുടെ സ്വപ്ന കാർ വാങ്ങാനും 24 മുതൽ 36 മാസത്തിനുള്ളിൽ സീറോ ഡൗൺ പേയ്‌മെന്റിൽ എസ് ക്ലാസ് പോലുള്ള തിരഞ്ഞെടുത്ത മെഴ്‌സിഡസ് ബെൻസ് മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. കീ ടു കീ പ്രോഗ്രാമിലൂടെ ഉപഭോക്താക്കൾക്ക് നാല് വർഷത്തിനുള്ളിൽ രണ്ട് മെഴ്‌സിഡസ്-ബെൻസ് കാറുകൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്നു. അധിക ചെലവില്ലാതെ ഒരു അപ്‌ഗ്രേഡ് എന്നതാണ് ഈ ഓഫർ.

രാജ്യവ്യാപകമായ കസ്റ്റമർ സർവീസ് ക്ലിനിക്കുകൾ:

മെഴ്‌സിഡസ്-ബെൻസ് അതിന്റെ തുടർച്ചയായ സേവനങ്ങളുടെ ഭാഗമായി ഒന്നിലധികം മേഖലകളിൽ സർവീസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പരിശീലനം ലഭിച്ച സർവീസ് മെക്കാനിക്കുകളുടെ സേവനവും ഇവിടെ നിന്നും ലഭിക്കും.

ഡ്രീം ഡെയ്സ്:

ഡ്രീം ഡെയ്ലിലൂടെ വിവിധ പ്രായത്തിലുള്ള ബെൻസ് പ്രേമികൾക്ക് അവരുടെ ഇഷ്ട വാഹനം സ്വന്തമാക്കാനുള്ള അവസരമാണ് തുറന്നു നൽകുന്നത്. രാജ്യത്താദ്യമായാണ് ഇത്തരമൊരു പരിപാടി നടക്കുന്നത്.

കൊച്ചി, ചെന്നൈ, ബെംഗലൂരു, പുണെ, അഹമ്മദാബാദ്, ചണ്ഡിഗർ എന്നീ നഗരങ്ങളിണ്  മെഴ്‌സിഡസ് ബെൻസ് ഡ്രീം ഡെയ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ജി വാഗൺ, സെഡാനുകൾ, എസ്‌യുവി, എഎംജി, ബിഇവി തുടങ്ങി ബെൻസിൻറെ മുഴുവൻ വാഹന നിരയും ഒന്നിച്ച് കൊണ്ടുവരുന്നതാണ് ഫെസ്റ്റിവൽ. ഉപഭോക്താക്കൾക്ക് ഓരോ വാഹനവും അടുത്ത് കാണാനും ബ്രാൻഡുമായി അടുത്ത് ഇടപെഴകാനും അവസരം ലഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com